സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

ramzan

റിയാദ് ∙ സൗദിയിലെ  ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്  പെരുന്നാൾ (ഇൗദുൽ ഫിത്ർ)  അവധി ഏപ്രില്‍ 20 മുതല്‍ 24 വരെ ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗദി ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് ഏപ്രില്‍ 13  മുതല്‍ ഏപ്രില്‍ 26 ബുധന്‍ വരെ അവധിയായിരിക്കും. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം എന്നും വ്യവസ്ഥയുണ്ട്.