ADVERTISEMENT

ദോഹ∙ ഖത്തറിൽ ട്രെയ്‌ലർ ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായ പറവൂർ പൂയപ്പിള്ളി പള്ളിത്തറ ജിതിൻ (ജിത്തു – 34) മരിച്ചു. കഴിഞ്ഞ 24ന് വാഹനം ഓടിക്കുന്നതിനിടെ സിഗ്നലിൽ നിർത്തിയെങ്കിലും പിന്നീടു മുന്നോട്ട് എടുത്തില്ല.

പിന്നിലെ വാഹനങ്ങളിലുള്ളവർ നോക്കിയപ്പോൾ സ്റ്റിയറിങ്ങിലേക്കു കുഴഞ്ഞു വീണ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബാബു – ജയന്തി ദമ്പതികളുടെ മകനാണ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: ജീമോൾ മുരുകൻ, ജിബി ഷിബു.

English Summary : Paravoor native died of heart failure in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com