പെരുമഴയിൽ പാറക്കഷണങ്ങൾ വീണു; ഖോർഫക്കാൻ–ദഫ്ത പാത അടച്ചു

road
മലനിരകളിൽനിന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ റോഡിൽ വീണപ്പോൾ.
SHARE

ഖോർഫക്കാൻ (ഷാർജ)∙ കനത്ത മഴയെ തുടർന്ന് മലനിരകളിൽനിന്നുള്ള കൂറ്റൻ പാറക്കഷണങ്ങൾ റോഡിൽ വീണതിനെ തുടർന്ന് ഖോർഫക്കാൻ–ദഫ്ത പാത (റാസൽഖൈമ റോഡ്) അടച്ചു.

മലനിരകൾക്കു നടുവിലൂടെയുള്ള പാതയുടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും യാത്രക്കാർ അൽദൈദ്, മലീഹ റോഡുകളെ ആശ്രയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. യുഎഇയിലെ ഏറ്റവും വലിയ പർവതമായ റാസൽഖൈമയിലെ ജബൽജെയ്സിലേക്കുള്ള റോഡുകളും കനത്ത മഴയെ തുടർന്ന് അടച്ചു.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ പൊലീസ് ഖേദം പ്രകടിപ്പിച്ചു. അറ്റകുറ്റപ്പണികൾ എത്രയും വേഗം തീർത്ത് വൈകാതെ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA