എംഇഎസ് മമ്പാട് കോളജ് അലമ്നൈ ടേബിൾ ടോക്ക് നടത്തി

alumini-new
SHARE

റിയാദ്∙ ലഹരി മരുന്ന് വ്യാപനവും പ്രവാസി രക്ഷിതാക്കളുടെ ആശങ്കകളും എന്ന വിഷയത്തിൽ എംഇഎസ് മമ്പാട് കോളജ് അലമ്നൈ റിയാദ് ചാപ്റ്റർ ടേബിൾ ടോക്ക് നടത്തി. മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാടും  കെഎസ്ഇബി ജീവനക്കാരനും ചിത്രകാരനുമായ മഹേഷ് ചിത്രവർണ്ണവും പങ്കെടുത്തു.

കേരളം നേരിടുന്ന ലഹരി വിപത്തുകളെ കുറിച്ചു ബോധവൽക്കരണത്തിലേറെ ബോധ്യപ്പെടുത്തലുകളാണ് വേണ്ടതെന്നു ഫിലിപ്പ് മമ്പാട് പറഞ്ഞു. പ്രവാസികളുടേതടക്കം പൊതുജനങ്ങളിൽ നിന്നുള്ള പിന്തുണയാണ് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ പ്രചോദനമെന്ന് ആർടിസ്റ്റ് മഹേഷ് ചിത്രവർണ്ണവും പറഞ്ഞു.  

പതിനഞ്ചു വർഷത്തോളമായി ലഹരിക്കെതിരെ വാക്കും വരയുമായി  'തിരിച്ചറിവ്' എന്ന പദ്ധതിയുമായി ലഹരി വിരുദ്ധ ബോധവൽകരണ രംഗത്ത്  ഇരുവരും ഒരുമിച്ചു പ്രവർത്തിക്കുകയാണ്. 3000 ത്തിനടുത്ത്  വേദികളാണ് 'തിരിച്ചറിവ്' പദ്ധതിയുടെ ഭാഗമായി പിന്നിട്ടിട്ടുള്ളത്. ഇതിൽ 700 ഓളം പേരെ ലഹരിയിൽ നിന്ന് മോചിപ്പിക്കുവാനും ഇവർക്കായിട്ടുണ്ട്. ട്രഷറർ സഫീർ തലാപ്പിൽ മോഡറേറ്റർ ആയിരുന്നു. പ്രസിഡന്റ് അമീർ പട്ടണം അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അബൂബക്കർ മഞ്ചേരി, മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ, രക്ഷാധികാരിമാരായ റഫീഖ് കുപ്പനത്ത്, ഇ.പി. സഗീറലി, നിർവ്വാഹകസമതി അംഗങ്ങളായ മൻസൂർ ബാബു നിലമ്പൂർ, ഉസ്മാൻ തെക്കൻ തുടങ്ങിയവർ പ്രസംഗിച്ചു. സലിം വാലില്ലാപ്പുഴ, റിയാസ് വണ്ടൂർ എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS