അജ്മാൻ ∙ ഒറ്റയ്ക്ക് വീടുവിട്ടിറങ്ങിയ രണ്ട് വയസ്സുകാരൻ കാറിടിച്ച് മരിച്ചു. അജ്മാൻ നു െഎമിയയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം. ജോർദാനിയൻ കുടുംബത്തിലെ റകാൻ എന്ന കുട്ടിയാണ് മരിച്ചത്.
നോമ്പുതുറയ്ക്ക് തൊട്ടുമുൻപായിരുന്നു സംഭവം. കാറിൽ നിന്ന് സാധനങ്ങളെടുക്കാൻ പുറത്തേക്കിറങ്ങിയ പിതാവിന് പിന്നാലെ കുട്ടി ഒറ്റയ്ക്ക് വീടുവിട്ടിറങ്ങുകയായിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ പതിയാതെ റോഡിലേക്ക് പ്രവേശിച്ച കുട്ടിയെ വാഹനമിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാവ് ഡയാന മുഹമ്മദ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മകനുവേണ്ടി പ്രാർഥിക്കാൻ അഭ്യര്‍ഥിച്ചു. ദമ്പതികള്‍ക്ക് രണ്ടു പെൺമക്കളുണ്ട്.