ADVERTISEMENT

ദോഹ∙ ഇത്തവണത്തെ ദോഹ ഡയമണ്ട് ലീഗ് മേയ് 5ന്. സ്വന്തം മണ്ണിൽ പുതിയ റെക്കോർഡ് കുറിക്കാനുള്ള തയാറെടുപ്പിൽ ഒളിംപിക് -ലോക ഹൈജംപ് ചാംപ്യൻ മുതാസ് ഇസ ബർഷിമും മുൻ 400 മീറ്റർ ഹർഡിൽസ് വെങ്കല മെഡൽ താരം അബ്ദുറഹ്‌മാൻ സാംബയും. 2023 ഡയമണ്ട് ലീഗിൽ 14 റൗണ്ടുകളാണുള്ളത്.

 

ദോഹയിലെ ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിൽ തുടങ്ങുന്ന ഡയമണ്ട് ലീഗ്, സെപ്റ്റംബർ 16, 17 തീയതികളിലെ സിംഗിൾ ഫൈനൽ റൗണ്ടോടു കൂടി യൂജിനിൽ സമാപിക്കും. കഴിഞ്ഞ വർഷത്തെ ദോഹ ഡയമണ്ട് ലീഗിൽ ബർഷിമിന് വെളളിയാണ് ലഭിച്ചത്. 2.30 മീറ്റർ ഉയരം കുറിക്കാനേ ബർഷിമിന് കഴിഞ്ഞുള്ളു. കൊറിയയുടെ വു സാങ്‌ഗെകോ ആണ് 2.33 മീറ്റർ ഉയരം ചാടി സ്വർണം സ്വന്തമാക്കിയത്.

 

2012, 2016 വർഷങ്ങളിൽ ഒളിംപിക്‌സിൽ വെള്ളി നേടിയ ബർഷിം 2021 ടോക്കിയോയിൽ നടന്ന മത്സരത്തിലാണ് എതിരാളി ഇറ്റലിയുടെ ജിയാൻമർകോ ടിംബേരിയുമായി സ്വർണം പങ്കിട്ടത്. ഖത്തരി ദേശീയ റെക്കോർഡ് ജേതാവായ സാംബ 2019 ലാണ് 400 മീറ്റർ ഹർഡിൽസിൽ വെങ്കലം സ്വന്തമാക്കിയത്.

 

പരുക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ഡയമണ്ട് ലീഗിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ നഷ്ടം നികത്താനുള്ള തയാറെടുപ്പിലാണ് സാംബ. 2021 ലെ ടോക്കിയോ ഒളിംപിക്‌സിന് ശേഷമുള്ള വലിയ മത്സരമാണ് ഡയമണ്ട് ലീഗ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com