റിയാദ്: സൗദിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു. ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല. ആര്‍ക്കും പരുക്കില്ല.
ജിദ്ദയ്ക്ക് സമീപം അൽ ലൈത്തിലാണ് ബസ് കത്തി നശിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നു ഇന്ധനം നിറയ്ക്കാൻ പോകുന്നതിനിടെയാണ് ബസിനു തീപിടിച്ചതെന്ന് അധികൃതർ പറഞ്ഞു.
അൽ ലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാർഥികൾക്കു ഗതാഗത സേവനങ്ങൾ നൽകുന്നതിനു കരാർ എടുത്ത ബസാണ് കത്തിനശിച്ചതെന്ന് വകുപ്പ് വക്താവ് മുഹമ്മദ് അൽ അഖീൽ പറഞ്ഞു.
English Summary : School bus catches fire in Jeddah