മകളെ കൊലപ്പെടുത്തി പിതാവ് യുഎഇയിൽ നിന്നും മുങ്ങി; കണ്ടെത്താന്‍ ഇന്റർപോളിന്റെ സഹായം തേടി

1248-crime-scene
representative image
SHARE

ഷാർജ ∙ മകളെ കൊലപ്പെടുത്തിയ ശേഷം യുഎഇ വിട്ട പാക്ക് പൗരനായ പിതാവിനെ പൊലീസ് തിരയുന്നു. തിങ്കളാഴ്ച (27) യാണ് 26 കാരിയായ പാകിസ്ഥാൻകാരിയെ പിതാവ് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ സ്വന്തം രാജ്യമായ പാക്കിസ്ഥാനിലേയ്ക്ക് കടന്നുകളഞ്ഞതായി അധികൃതർ പറഞ്ഞു. പ്രതിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.

Also Read: യുഎഇയിൽ നാളെ മുതൽ ഇന്ധനവില കുറയും

കൊല്ലപ്പെട്ട യുവതിയുടെ സഹോദരനാണ് കുറ്റകൃത്യത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഫൊറൻസിക് ലബോറട്ടറിയിലേയ്ക്ക് കൊണ്ടുപോയി. പ്രതി യുഎഇ വിട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്ത് കൈമാറാൻ ഇന്റർപോളിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാനും കൈമാറാനും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  

മൃതദേഹം കണ്ടെത്തിയത് യുവതിയുടെ സഹോദരൻ

യുവതിയുടെ മൃതദേഹം സഹോദരനാണ് വീട്ടിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഫൊറൻസിക് സംഘവും സിഐഡി ഉദ്യോഗസ്ഥരും മൃതദേഹത്തിന്റെയും കൊല നടന്ന സ്ഥലത്തിന്റെയും തെളിവുകൾ ശേഖരിച്ചു. കൂടുതൽ അന്വേഷണത്തിനായി മൃതദേഹം പൊലീസ് ഫൊറൻസിക് ലാബിലേയ്ക്ക് കൊണ്ടുപോകാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.

English Summary: Search on for man who fled UAE after killing daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA