ദമാം ∙ നോമ്പു തുറയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ മലയാളി അന്തരിച്ചു. തൃശൂര്‍ വാടാനാപ്പള്ളി പുതിയവീട്ടില്‍ അബ്ദുല്‍ റസാഖ് (52) ആണ് മരിച്ചത്. നോമ്പു തുറന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു.
ആംബുലന്‍സിൽ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 20 വർഷമായി പ്രവാസിയായ ഇദ്ദേഹം അഡ്വര്‍ടൈസിങ് കമ്പനിയില്‍ ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ് പരേതനായ മുഹമ്മദ്, മാതാവ് ഫാത്തിമ.
ഭാര്യ: നസീറ. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കുന്നതിനു സാമൂഹിക പ്രവർത്തകൻ നാസ് വക്കം രംഗത്തുണ്ട്.