യുഎഇയുടെ പുതിയ ഭരണാധികാരികൾക്ക് അഭിനന്ദനവുമായി എം.എ. യൂസഫലി

yusuf-ali-congratulates-the-new-rulers-of-uae
യുഎഇയിൽ പുതുതായി നിയമിതരായ ഭരണാധികാരികൾക്കൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
SHARE

അബുദാബി ∙ യുഎഇയിൽ പുതുതായി നിയമിതരായ ഭരണാധികാരികളെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അഭിനന്ദിച്ചു. യുഎഇ വൈസ് പ്രസിഡന്റായി നിയമിതനായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയായി നിയമിതനായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരിയായി നിയമിതരായ ഷെയ്ഖ് ഹസ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് തനൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെയാണ് യൂസഫലി അഭിനന്ദിച്ചത്.

yusuf-ali-congratulates-the-new-rulers-of-uae1

പുതുതായി നിയമിതരായ ഭരണാധികാരികൾ യുഎഇക്ക് മുതൽക്കൂട്ടാകുമെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS