സി. കെ. ചന്ദ്രപ്പൻ അനുസ്മരണം നടത്തി

Ck-chandrappan
SHARE

മനാമ ∙  ബഹ്‌റൈൻ നവകേരള മുൻ എംപിയും മികച്ച പാർലിമെന്ററിയാനും സിപിഐ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന സി. കെ. ചന്ദ്രപ്പന്റെ അനുസ്മരണം സൂം മീറ്റിങ്ങിലൂടെ നടത്തി. പ്രസിഡന്റ്‌ എൻ.കെ.ജയന്റെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ യുവകലസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം.സതീശൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പാർലിമെന്റിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുക്കുകയും സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്ത  സി.കെ.ചന്ദ്രപ്പൻ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനാവശ്യങ്ങൾക്ക് വേണ്ടിയാണ് തന്റെ എം.പി. ഫണ്ട് വിനിയോഗിച്ചത്. 

ലോക കേരളസഭാഗം ഷാജി മൂതലയും അനുസ്മരണ പ്രസംഗം നടത്തി. സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതവും എം.സി.പവിത്രൻ നന്ദിയും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA