ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജിലെ വണ്ടർ റൈഡ്സ് ചലഞ്ച് വിജയിയെ പ്രഖ്യാപിച്ചു. ‘ഹാപ്പിനസ് സ്ട്രീറ്റ് ഫെസ്റ്റ് - വിമൻസ് എഡിഷനിൽ’ പങ്കെടുത്താണ് തനിഷ വസന്ദനി വിജയിച്ചത്. ഇവർക്ക് 27,000 ദിർഹം സമ്മാനം ലഭിച്ചു.‘സന്തോഷം’ എന്ന് അർഥം വരുന്ന ഖുഷി എന്ന പേരുള്ള തന്റെ മകളാണ് കരോക്കെയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചതെന്ന് തനിഷ പറഞ്ഞു. പക്ഷേ, ഒരിക്കലും വിജയിയാകുമെന്ന് കരുതിയതേയല്ല. 

 

Wonder-Rides-at-Global-Village-S27-2

ഹാപ്പിനസ് ഫെസ്റ്റിന്റെ ഭാഗമായി അതിഥികളെ ‘വണ്ടർ റൈഡ്സ്’ ചലഞ്ചിൽ പങ്കെടുക്കാൻ ക്ഷണിക്കുകയായിരുന്നു. ലോകത്തെങ്ങുനിന്നുമുള്ളവർ ഇതിൽ പങ്കെടുത്തു. ഒട്ടേറെ പേർ വെല്ലുവിളി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് 27,000 ദിർഹം നേടാനുള്ള അവസരത്തിനായി റാഫിൾ നറുക്കെടുപ്പ് നടത്തുകയായിരുന്നു. 

 

ഗ്ലോബൽ വില്ലേജ് സീസൺ 27 ഇൗ മാസം 29 നാണ് സമാപിക്കുക. റമസാനിൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ പുലർച്ചെ 2 വരെയാണ് പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഗ്ലോബൽ വില്ലേജ് സമൂഹ മാധ്യമ ചാനലുകൾ പിന്തുടരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com