സൗദിയിൽ അപകടത്തിൽ പരുക്കേറ്റ് നാട്ടിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
Mail This Article
×
റിയാദ് ∙ അപകടത്തിൽ പരുക്കേറ്റ് നാട്ടിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. അല്‍ഖര്‍ജില്‍ ജോലി ചെയ്തിരുന്ന തുമ്പക്കുഴിയന്‍ മുജീബ് റഹ്മാന് (32) ആണ് മരിച്ചത്. സന്ദര്‍ശക വീസ പുതുക്കാന്‍ ബഹ്റൈന്‍ പോയി മടങ്ങിവരുന്നതിനിടെ അല്‍ ഖര്‍ജിലുണ്ടായ കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം മങ്കട വെളളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നീസ അപകടസമയത്ത് മരിച്ചിരുന്നു. മാര്‍ച്ച് 11ന് രാത്രിയായിരുന്നു അപകടം. രണ്ട് കുടുംബങ്ങളായിരുന്നു കാറിലുണ്ടായിരുന്നത്. കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുജീബ് റഹ്മാനെയും ഭാര്യയെയും കഴിഞ്ഞ 22നാണ് നാട്ടിലെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.