സന്ദർശക വീസ; പുതിയ നിബന്ധനകളുമായി യുഎഇ

uae
SHARE

അബുദാബി∙ യുഎഇയില്‍ വിദേശികൾക്കു സന്ദർശക വീസ നൽകുന്നതിൽ നിയന്ത്രണം. യുഎഇ പൗരന്മാരുടെ സുഹൃത്തുക്കളോ അല്ലെങ്കിൽ ബന്ധുവോ ആയിരിക്കണം സന്ദർശനത്തിന് എത്തുന്ന വിദേശി. അല്ലെങ്കിൽ യുഎഇയിൽ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ ഉള്ള വിദേശികൾക്കായിരിക്കും വീസ ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് നാഷനലിറ്റി, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്നതിനുള്ള തീരുമാനമനുസരിച്ചാണിത്. പ്രവാസിക്ക് പ്രഫഷനൽ തലത്തിൽ ജോലി ഉണ്ടായിരിക്കണം എന്നതാണ് അടുത്ത നിബന്ധന. പ്രഫഷനൽ തലങ്ങളിൽ 459 ജോലികളുടെ പട്ടിക ഉണ്ടെന്ന് അധികൃതർ പറഞ്ഞു. അതിൽ 131 എണ്ണം ഫസ്റ്റ് ലെവലിലും 328 എണ്ണം രണ്ടാമത്തേതുമാണ്. 

സന്ദർശകൻ ഒരു പൗരന്റെ ബന്ധുവോ സുഹൃത്തോ അല്ലെങ്കിൽ രാജ്യത്ത് താമസിക്കുന്നയാളോ ആയിരിക്കണം.  സന്ദർശനത്തിനുള്ള ബന്ധുത്വത്തിന്റെയും മറ്റു ആവശ്യങ്ങളുടെയും തെളിവുകൾ ഉണ്ടായിരിക്കണം. അതിനായി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ഗ്യാരന്റി, വരാനുള്ള കാരണം എന്നിവ വ്യക്തമാക്കണം. വിദേശത്തുള്ളവർക്കു സന്ദർശക വീസ ലഭ്യമാക്കാൻ അപേക്ഷ നൽകാൻ യുഎഇയിൽ താമസിക്കുന്ന വ്യക്തികളെ അനുവദിച്ചു. സ്മാർട്ട് ആപ്ലിക്കേഷൻ (UAEICP) വഴി ലളിതമായി ഇത് ചെയ്യാവുന്നതാണു.

സ്മാർട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷ

സ്‌മാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും ബന്ധുവിനോ സുഹൃത്തിനോ വേണ്ടിയുള്ള വിസിറ്റ് വീസയ്‌ക്കായുള്ള അപേക്ഷ ഉൾപ്പടെയുള്ള ഒട്ടേറെ സേവനങ്ങൾ പ്രയോജനപ്പെടുത്താനും അധികൃതർ എല്ലാവരെയും ക്ഷണിച്ചു. ഇതിനു അപേക്ഷിക്കുന്നതിന് ഡിജിറ്റൽ ഐഡന്റിറ്റി വഴി ലോഗിൻ ചെയ്യേണ്ടതാണ്. ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ സന്ദർശക വീസയുടെ തരം (30, 60 അല്ലെങ്കിൽ 90 ദിവസം) അനുസരിച്ച് ഒരു പുതിയ സേവനം ആരംഭിക്കാനും ഒന്നിലേറെ യാത്രകൾക്കായി പുതിയ വീസയിൽ ക്ലിക്ക് ചെയ്യാനും തിരഞ്ഞെടുക്കുന്നു. വിദേശത്തുള്ള ഉപഭോക്താവിനു വീസ നൽകിയ ശേഷം എൻട്രി പെർമിറ്റ് നൽകിയ തിയതി മുതൽ 60 ദിവസത്തിനുള്ളിൽ അദ്ദേഹം രാജ്യത്ത് പ്രവേശിക്കണമെന്ന് അതോറിറ്റി അറിയിച്ചു. പ്രവേശന പെർമിറ്റിന് 30, 60 അല്ലെങ്കിൽ 90 ദിവസത്തേയ്ക്കു സാധുതയുണ്ടെന്നും ചൂണ്ടിക്കാട്ടി. അത് ഇഷ്യൂ ചെയ്ത കാലയളവിനെ ആശ്രയിച്ചിരിക്കുന്നു. ഓരോ അധിക ദിവസത്തിനും 100 ദിർഹം എന്ന തോതിലുള്ള അധിക പിഴ ഒഴിവാക്കുന്നതിനു, നിശ്ചിത കാലയളവ് അവസാനിക്കുന്നതിനു മുൻപ് രാജ്യം വിടുകയോ പ്രവേശന പെർമിറ്റ് നീട്ടുകയോ ചെയ്യാം.

English Summary: new conditions for visit visas in uae

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS