ദുബായ്∙ യുഎഇയിൽ താമസ വീസയുള്ളവർക്കു ഷെൻഗെൻ വീസ ഓൺലൈനായി അപേക്ഷിക്കാം. പാസ്പോർട്ട് നൽകി നീണ്ട വരിയിൽ കാത്തു നിൽക്കാതെ വീസ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വീസ സ്റ്റിക്കറിന്റെ മോഷണം അടക്കമുള്ള തെറ്റായ പ്രവണതകൾ ഡിജിറ്റൽ വൽക്കരണത്തോടെ ഇല്ലാതാകുമെന്നു സ്വീഡിഷ് കുടിയേറ്റ കാര്യ മന്ത്രി മരിയ മാൽമർ സ്റ്റെനർഗാർഡ് പറഞ്ഞു.
ഇതോടെ യുഎഇ താമസ വീസക്കാർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും എളുപ്പമാകും.
അപേക്ഷകർ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തു ഫീസ് അടയ്ക്കുന്നതോടെ വീസ നടപടികൾ ആരംഭിക്കും. ആദ്യമായി അപേക്ഷിക്കുന്നവർ മാത്രം കോൺസുലേറ്റിൽ നേരിട്ട് ഹാജരായാൽ മതിയാകും. പുതിയ വീസ ഡിജിറ്റലായാണ് ലഭിക്കുക.
English Summary : UAE residents could soon apply for Schengen visas online