ADVERTISEMENT

ദുബായ്∙ സ്വദേശികൾക്കു വീടിനടുത്തു സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബായ് ആർടിഎ. വിദേശികൾക്ക് മാസത്തേക്കോ വർഷത്തേക്കോ എടുക്കാവുന്ന പാർക്കിങ് പാക്കേജും പ്രഖ്യാപിച്ചു. വീടിന് 500 മീറ്റർ ചുറ്റളവിൽ എവിടെയും സൗജന്യമായി പാർക്ക് ചെയ്യാനുള്ള ലൈസൻസാണ് സ്വദേശികൾക്കു ലഭിക്കുന്നത്.

Read Also: മലയാളിക്ക് അബുദാബി നറുക്കെടുപ്പിൽ 45 കോടി രൂപ സമ്മാനം; ഞെട്ടലിൽ അരുൺ, ഭാഗ്യം രണ്ടാമത്തെ ടിക്കറ്റിൽ

ഒരു ബെഡ്റൂം ഫ്ലാറ്റ് അല്ലെങ്കിൽ സ്റ്റുഡിയോ അപ്പാർട്മെന്റ് ഉള്ളവർക്ക് രണ്ടും രണ്ടു മുറി വീടുള്ളവർക്ക് മൂന്നും മൂന്നു മുറി വീടുള്ളവർക്ക് നാലും പെർമിറ്റ് ലഭിക്കും. ആർടിഎയുടെ സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പ്രവാസികൾക്ക് സീസണൽ പാർക്കിങ് പെർമിറ്റ് എടുക്കാം.

 

എ,ബി,സി,ഡി പാർക്കിങ് സോണിൽ എവിടെ വേണമെങ്കിൽ പാർക്ക് ചെയ്യാവുന്നതും ബി, ഡി സോണുകളിൽ മാത്രം പാർക്കിങ് അനുമതിയുള്ളതുമായ രണ്ടു തരം സീസണൽ പെർമിറ്റുകളാണ് താമസ വീസക്കാർക്ക് ലഭിക്കുന്നത്. ദുബായ് ഇന്റർനെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, നോളജ് വില്ലേജ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദെയ്റ ഫിഷ് മാർക്കറ്റ്, സിലിക്കൺ ഒയാസിസ്, ഗോൾഡ് സൂക്ക് എന്നിവ ഒഴികെ എവിടെയും പാർക്കിങ് പെർമിറ്റ് ഉപയോഗിക്കാം. 

 

എ,ബി,സി,ഡി സോണുകളിൽ പാർക്ക് ചെയ്യാവുന്ന എ കാറ്റഗറി പെർമിറ്റിന്റെ ചെലവ്

 

∙ ഒരു മാസത്തേക്ക് – 500 ദിർഹം. 

 

∙ 3 മാസത്തേക്ക് 1400 ദിർഹം.

 

∙ 6 മാസത്തേക്ക് 2500 ദിർഹം. 

 

∙ 12 മാസത്തേക്ക് 4500 ദിർഹം.

 

കാറ്റഗറി ബി

 

∙ ഒരു മാസത്തേക്ക് – 250 ദിർഹം. 

 

∙ 3 മാസത്തേക്ക് 700 ദിർഹം. 

 

∙ 6 മാസത്തേക്ക് 1300 ദിർഹം. 

 

∙ 12 മാസത്തേക്ക് 2400 ദിർഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com