ADVERTISEMENT

ദുബായ് ∙ ലോക സംസ്കാരങ്ങൾ സംഗമിക്കുന്ന ദുബായിലെ ഗ്ലോബൽ വില്ലേജിൽ ഇഫ്താറിന് പീരങ്കി വെടിമുഴക്കം. മജ് ലിസ് ഒാഫ് ദ് വേൾഡിന്റെ ഭാഗമായാണ് എല്ലാദിവസവും വ്രതസമയം അവസാനിച്ചു എന്നറിയിച്ച് പീരങ്കി വെടിമുഴക്കുന്നത്. ഇത് നേരിട്ട് കാണാനും വ്യത്യസ്തമായ ഇഫ്താർ വിഭവങ്ങൾ നുകരാനുമുള്ള അവസരമാണ് ഇവിടെയുള്ളത്.

ramadan-cannon

ഗള്‍ഫ്–മധ്യപൂർവദേശത്തിലുടനീളമുള്ള വിശുദ്ധ മാസത്തിന്റെ പരമ്പരാഗത ചിഹ്നമാണ് റമസാൻ പീരങ്കി. അതിഥികൾക്ക് എല്ലാ ദിവസവും സൂര്യാസ്തമയ സമയത്ത് ഈ അപൂർവ പരിപാടിക്ക് സാക്ഷ്യം വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മജ്‌ലിസ് ഓഫ് ദ് വേൾഡ് വിശ്രമിക്കാനും ‌ ആസ്വദിക്കാനുമുള്ള മനോഹരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. റമസാനിൽ എല്ലാ ദിവസവും ഗ്ലോബൽ വില്ലേജിന്റെ മജ്‌ലിസ് ഓഫ് ദ് വേൾഡ് തുറന്നിരിക്കും. വൈകിട്ട് ആറ് മുതൽ പുലർച്ചെ 2 വരെയാണ് റമസാനിലെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക.  കൂടുതൽ വിവരങ്ങൾക്ക്:

Instagram: @GlobalVillageUAE

Twitter: @GlobalVillageAE

Facebook: @GlobalVillageAE

Snapchat: @GlobalVillageME

TikTok: @GlobalVillageAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com