ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മുഖ്യപരിഗണന: ലോകാരോഗ്യ ദിനസന്ദേശത്തിൽ യുഎഇ പ്രസിഡന്റ്

20220713MR5
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
SHARE

അബുദാബി∙ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും രാജ്യത്തിന്റെ മുഖ്യപരിഗണനകളിൽ ഒന്നാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൂതന ആരോഗ്യ സംരക്ഷണ സംവിധാനം നടപ്പാക്കുന്നത് തുടരും. ഒപ്പം ആഗോളതലത്തിൽ രോഗ നിർമാർജന ശ്രമങ്ങൾക്ക് സഹായം നൽകുമെന്നും പറഞ്ഞു.

Also read: ഇന്ത്യക്കാർക്ക് പ്രിയം ദുബായ്; സഞ്ചാരികളുടെ എണ്ണത്തിൽ വർധന, ഇഷ്ടം കൂടാൻ കാരണമെന്ത്?

50 വർഷംകൊണ്ട് യുഎഇയുടെ ആരോഗ്യമേഖലയിൽ ഗുണപരമായ നേട്ടങ്ങളിൽ അഭിമാനിക്കുന്നതോടൊപ്പം ഭാവിയെ മുന്നിൽകണ്ട് ഏറ്റവും പുതിയ സംവിധാനങ്ങൾ ആസൂത്രണം ചെയ്തുവരുന്നതായി ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ് പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യകളും ബിഗ് ഡേറ്റയും ഉപയോഗപ്പെടുത്തി നൂതന ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുമെന്നും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS