ADVERTISEMENT

അബുദാബി ∙ റമസാൻ അവസാന പത്തിലേയ്ക്ക് പ്രവേശിച്ചതോടെ ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ പ്രവേശനം ലളിതമാക്കി. പൊതുഗതാഗതം ത്വരിതപ്പെടുത്തി കൂടുതൽ സന്ദർശകരെ ഗ്രാൻഡ് മോസ്കിലെത്തിക്കാൻ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററാണ് (ഐടിസി) നടപടികൾ പൂർത്തിയാക്കിയത്.

Read Also: നന്മ മാസത്തിന്റെ സുകൃതം നെഞ്ചേറ്റി ദിവാകരൻ; 30–ാം വർഷവും നോമ്പെടുക്കുന്നു

94, 175 ബസുകൾ റമസാനിൽ ഷെയ്ഖ് സായിദ് മസ്ജിദിൽ പ്രാർഥിക്കുന്നവർക്കും സന്ദർശകർക്കുമുള്ളതാണ്. 175–ാം നമ്പർ ബസ് ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും. റാഹ കോർണിഷിലെ അൽ സൈന മേഖലയിൽ നിന്നാണ് പള്ളിയിലേയ്ക്ക് പുറപ്പെടുക. പിന്നീട് അബൂദാബി കോർണീഷിലെത്തും. ഇരു ഭാഗത്തേയ്ക്കും ജനങ്ങൾക്ക് സേവനം ലഭ്യമാക്കാനാണിത്. 94–ാം നമ്പർ ബസ് 20 മിനിറ്റ് ഇടവിട്ടാണ് സർവീസ്. വാഹത്തൽ കറാമ, ഷെയ്ഖ് സായിദ് പള്ളി മംശ അൽസഅദിയ്യാത്ത് വഴികളിലൂടെയാണ് സർവീസ്.

SheikhZayedMosque-27Ramadan-1

ഗതാഗത നിയന്ത്രണം

വ്രതമാസം പുണ്യമേറിയ അവസാന പത്ത് ദിനങ്ങളിലേയ്ക്ക് പ്രവേശിച്ചതിനാൽ പള്ളിയിലേയ്ക്ക് ജനപ്രവാഹമാണ്. ഇതുമൂലം ഈ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പള്ളി അങ്കണങ്ങളിലും പുറത്തുമുള്ള വാഹന പാർക്കിങ്ങുകളിലേയ്ക്ക് പ്രവേശനം നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിച്ചു. വാഹനങ്ങളുടെ ചലനങ്ങളും നിയമലംഘനങ്ങളും അപകടങ്ങളും പകർത്താൻ ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച നിരീക്ഷണ ക്യാമറകളുണ്ടെന്ന് അധികൃതർ അറിയിച്ചു.

جامع الشيخ زايد الكبير  يستكمل استعداداته لاستقبال شهر رمضان المبارك.

റമസാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹ് സമയത്തും നിശാ നമസ്കാരത്തിനും (ഖിയാമുല്ലൈൽ) കൂടുതൽ ജനങ്ങൾ പള്ളിലെത്തുന്നതിനാൽ പൊലീസ് പട്രോളിങ് വാഹനങ്ങളും നിർത്തുകളിലുണ്ടാകും. ഗതാഗത കുരുക്കില്ലാതെ വിശ്വാസികൾക്ക് ആരാധനാലയത്തിലെത്താൻ ട്രാഫിക് വിശദാംശങ്ങൾ പള്ളിപ്പരിസരത്ത് സ്ഥാപിച്ച ഡിജിറ്റൽ സ്ക്രീനുകളിലൂടെ അറിയിക്കും. ഇതനുസരിച്ചായിരിക്കണം വാഹനങ്ങൾ ഓടിക്കേണ്ടത്.

AbuDhabiPolice-GrandMasjid

37 ഉദ്യോഗസ്ഥരെ പാർക്കിങ് നിയന്ത്രിക്കാൻ മാത്രം നിയോഗിച്ചതായാണ് ഐടിസി അറിയിപ്പ്. രാവിലെ ഒൻപത് മുതൽ പുലർച്ചെ രണ്ടു വരെ ഇവരുടെ സേവനമുണ്ടാകും. 100 ടാക്സി കാറുകളും ഷെയ്ഖ് സായിദ് പള്ളിയിലേയ്ക്കായി സർവീസ് നടത്തും. ടാക്സി കമ്പനികളുമായി സഹകരിച്ച് റമസാനിലെ അവസാന പത്ത് ദിനങ്ങളിൽ കൂടുതൽ ടാക്സികൾ നിരത്തിലിറക്കുമെന്നും അധികൃതർ പറഞ്ഞു.

English Summary: Sheikh Zayed Grand Mosque welcomes more visitors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com