ADVERTISEMENT

ദുബായ് ∙ സംസ്കാരം, ഷോപ്പിങ്, വിനോദം എന്നിവ സംഗമിക്കുന്ന ദുബായുടെ സ്വന്തം കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ  വിസ്മയം പകരുന്ന റമസാൻ സുഹൂർ. 250-ലേറെ ഡൈനിങ് ആശയങ്ങളോടെ അതിഥികളെ വരവേൽക്കുകയാണിവിടെ. ഗ്ലോബൽ വില്ലേജിന്റെ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് അധികൃതർ പറഞ്ഞു. 

suhoor4

 

suhoor2

റസ്റ്ററന്റുകൾ ആരോഗ്യകരമായ സുഹൂർ ഭക്ഷണത്തിന് അനുയോജ്യം. നസീം ബെയ്റൂട്ട് അതിഥികൾക്ക് രുചികരമായ മിഡിൽ ഈസ്റ്റേൺ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരം നൽകുന്നു. മിക്‌സ്ഡ് ഗ്രില്ലുകൾ മുതൽ ഷവർമ വരെ ഇവിടെ ലഭ്യമാണ്.  സുഹൂറിന് തുർക്കിയുടെ രുചി ആസ്വദിക്കാൻ തക്‌സിം റസ്റ്ററന്റ് സജീവമാണ്. ദുബായിലെ തുർക്കിയുടെ ആധികാരിക രുചികൾ നുകരാൻ സിറിയ പവലിയന് പുറത്ത് സ്ഥിതി ചെയ്യുന്ന ഫലാഫെൽ അൽ ഷാം കിയോസ്‌ക് സന്ദർശിക്കാം. ബുണ്ടൂ ഖാൻ റസ്റ്ററന്റ് അറബിക് സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ വരവേൽക്കാൻ തയാറായി നിൽക്കുന്നു. രുചികരമായ പാക്കിസ്ഥാൻ പാചകത്തിന് പേരുകേട്ടതാണ് ഇൗ ഗ്രാമം. ബിഹാരി ബോട്ടി, ഹലീം, ഖീമ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സുഹൂർ വിഭവങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാം. 

suhoor3

 

suhoor1

കൂടാതെ, മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സമൃദ്ധമായ സീഫുഡ് ശ്രേണിയുണ്ട്. ടോം യം ഫ്രൈഡ് റൈസ് മുതൽ തായ് ചിപ്പികൾ വരെയുള്ള വിഭവങ്ങൾ ലഭ്യമാണ്. ഗ്ലോബൽ വില്ലേജിലെ റെയിൽവേ മാർക്കറ്റ് മധുരമുള്ള സുഹൂർ കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടും. 30-ലേറെ ഔട്ട്‌ലെറ്റുകൾ പലതരം മധുരപലഹാരങ്ങൾ, ഐസ്ക്രീം, പേസ്ട്രികൾ, കൂടാതെ പലഹാരങ്ങൾ തിരഞ്ഞെടുക്കാനാകും. ഹാപ്പിനസ് സ്ട്രീറ്റ് ആണ് ഭക്ഷണപ്രിയരുടെ മറ്റൊരു രുചികേന്ദ്രം. ഭക്ഷണത്തോടൊപ്പം സ്പെഷ്യൽ ബർഗറുകൾ പോലെയുള്ള ജനപ്രിയ ഭക്ഷണങ്ങൾ രുചിക്കാം. ഡൈനാമൈറ്റ് ചെമ്മീൻ കൂടാതെ 60 സെന്റീമീറ്റർ പിസ്സ സ്ലൈസ് പോലും ഇവിടെയുണ്ട്. എല്ലാവരെയും മികച്ചതും രുചികരവുമായ ഭക്ഷണം നൽകി തൃപ്തിപ്പെടുത്തുന്ന കേന്ദ്രമാണ് ഗ്ലോബൽ വില്ലേജ് . 

 

റമസാനിൽ വൈകിട്ട്  6  മുതൽ  പുലർച്ചെ 2  വരെയാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശനം. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഗ്ലോബൽ വില്ലേജ് സമൂഹ മാധ്യമ ചാനലുകൾ പിന്തുടരുക:

 

Instagram: @GlobalVillageUAE

Twitter: @GlobalVillageAE

Facebook: @GlobalVillageAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com