ADVERTISEMENT

ദോഹ∙ ഈദ് ദിനങ്ങളിൽ തിരക്കേറുമെന്നതിനാൽ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. ഹ്രസ്വകാല വാഹന പാർക്കിങ്ങിൽ ആദ്യത്തെ 60 മിനിറ്റ് സൗജന്യമാക്കി. 18 മുതൽ 22 വരെയും 27 മുതൽ മേയ് 1 വരെയുമാണ് ആദ്യ 1 മണിക്കൂർ സൗജന്യമായി വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കുന്നത്.

 

ആദ്യത്തെ 60 മിനിറ്റ് കഴിഞ്ഞാൽ സ്റ്റാൻഡേഡ് പാർക്കിങ് നിരക്ക് ഈടാക്കും.  യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനുമായി ഹ്രസ്വകാല പാർക്കിങ് ഏരിയ ഉപയോഗിക്കണം. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് മുൻപിൽ വാഹനം അശ്രദ്ധമായി ഇടരുതെന്നും അധികൃതർ നിർദേശിച്ചു.

 

ഖത്തർ എയർവേയ്സ്; നേരത്തെ ചെക്ക്-ഇൻ 

 

ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് 23 വരെ വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ നേരത്തെ ചെക്ക്-ഇൻ ചെയ്യാനുള്ള അവസരവുമുണ്ട്. വെർട്ടിക്കൽ സർക്കുലേഷൻ നോഡിൽ റോ 11 ൽ ആണ് ചെക്ക്-ഇൻ സൗകര്യമുള്ളത്. അതേസമയം യുഎസ്എ, കാനഡ എന്നിവിടങ്ങളിലേക്ക് ഒഴികെയുള്ള എല്ലാ നഗരങ്ങളിലേക്കുമുള്ള യാത്രക്കാർക്കാണ് നേരത്തെ ചെക്ക്-ഇൻ സൗകര്യം ലഭിക്കുന്നത്.

 

നേരത്തെ എത്താം,ഇ-ഗേറ്റ് ഉപയോഗിക്കാം

 

രാജ്യത്തിന് പുറത്തേക്ക് പോകുന്നവർ യാത്രയ്ക്ക് 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം. യാത്രയ്ക്ക് 60 മിനിറ്റ് മുൻപ് ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കും. വിമാനം പുറപ്പെടുന്നതിനു 20 മിനിറ്റ് മുൻപ് ബോർഡിങ് ഗേറ്റും അടയ്ക്കും. പരമാവധി സെൽഫ് സർവീസ് ചെക്ക്-ഇൻ, ബാഗ്-ഡ്രോപ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും നിർദേശം. സെൽഫ് സർവീസ് ബൂത്തുകളിൽ ചെക്ക് ഇൻ ചെയ്ത ശേഷം ബോർഡിങ് പാസും ബാഗുകൾക്കുള്ള ടാഗും സ്വയം പ്രിന്റ് ചെയ്‌തെടുക്കാം. ടാഗ് ഇട്ട ശേഷം ബാഗുകൾ ഡ്രോപ് ചെയ്യുകയും ആകാം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാം. ചെക്ക്-ഇൻ ചെയ്യുമ്പോൾ ബാഗേജിൽ നിരോധിത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com