ADVERTISEMENT

അബുദാബി∙ വ്രതാനുഷ്ഠാനം പോലെ ഇസ്‌ലാമിലെ നിർബന്ധ ആരാധനാ കർമമായ ഫിത്ർ സകാത്ത് ശേഖരിച്ചു വിതരണം ചെയ്യാൻ യുഎഇയിൽ 7 അംഗീകൃത കേന്ദ്രങ്ങൾക്ക് അനുമതി. പെരുന്നാൾ ദിവസത്തിനുള്ള വിഭവങ്ങൾ കഴിച്ച് മിച്ചമുള്ള എല്ലാവരും ഫിത്ർ സകാത്ത് നൽകണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്.

Also read: യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ തടവും 11.1 ലക്ഷം പിഴയും

വ്രതാനുഷ്ഠാനത്തിലെ അപാകതകൾക്കുള്ള പരിഹാരത്തോടൊപ്പം പെരുന്നാൾ ദിവസം ആരും പട്ടിണി കിടക്കരുത് എന്ന സാമൂഹിക മാനമാണ് ഫിത്ർ സകാത്ത് മുന്നോട്ടുവയ്ക്കുന്ന സന്ദേശം. അതതു പ്രദേശത്തെ പ്രധാന ധാന്യമാണ് (അരി) ഫിത്ർ സകാത്തായി നൽകേണ്ടത്.

പണമായി (യുഎഇയിൽ 25 ദിർഹം) നൽകാനും അനുമതിയുണ്ട്. വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കുകയോ ശവ്വാൽ മാസപ്പിറവി കാണുകയോ ചെയ്താൽ പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഫിത്ർ സകാത്ത് നൽകുകയാണ് ഉത്തമം. യുഎഇയിലെ 7 അംഗീകൃത സ്ഥാപനങ്ങൾ വഴി ഓൺലൈനായി തുക അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അംഗീകൃത കേന്ദ്രങ്ങൾ

∙  എമിറേറ്റ്സ് റെഡ് ക്രസന്റ് www.emiratesrc.ae

∙  ബൈത്ത് അൽ ഖൈർ www.beitalkhair.org

∙  സകാത്ത് ഫണ്ട് www.zakatfund.gov.ae

∙  ദുബായ് നൗ https://dubainow.dubai.ae/

∙  ഷാർജ ചാരിറ്റി ഇന്റർനാഷനൽ www.shjc.sharjah.ae

∙  ഫുജൈറ വെൽഫെയർ അസോസിയേഷൻ www.fujcharity.ae

∙  ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ www.ico.org.ae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com