ADVERTISEMENT

ദുബായ്∙ വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളും സമ്മാനിച്ച് ആഗോള ഗ്രാമം അരങ്ങൊഴിയുന്നു. ലോക സന്ദർശകർക്ക് 6 മാസത്തോളം വിനോദ വിസ്മയങ്ങൾ സമ്മാനിച്ചാണ് ഗ്ലോബൽ വില്ലേജിന്റെ കവാടം ഇന്നു അർധരാത്രിയോടെ അടയ്ക്കുന്നത്.

കലാശക്കൊട്ടിനോട് അനുബന്ധിച്ച് വെടിക്കെട്ടും ആദായ വിൽപനയും ലോകോത്തര കലാപ്രകടനവും ഉൾപ്പെടെ അവിസ്മരണീയ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് നാലിന് തുറക്കുന്ന ഗ്ലോബൽ വില്ലേജ് പുലർച്ചെ 2 വരെ തുടരും.

ദുബായ് ഗ്ലോബൽ വില്ലേജിൽനിന്നുള്ള കാഴ്ച.
ദുബായ് ഗ്ലോബൽ വില്ലേജിൽനിന്നുള്ള കാഴ്ച.

പ്രധാന പ്രവേശന കവാടം മുതൽ ഓരോ പവിലിയനും കാഴ്ചയുടെ വിസ്മയമായിരുന്നു സന്ദർശകർക്ക് സമ്മാനിച്ചത്. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള കലാപരിപാടികളും ഇത്തവണത്തെ ഗ്ലോബൽ വില്ലേജിനെ ആകർഷകമാക്കി. ഇന്ത്യയിൽ നിന്ന് ഒട്ടേറെ കലാകരാൻമാർ ഗ്ലോബൽ വില്ലേജിന്റെ പ്രധാന സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.

ദുബായ് ഗ്ലോബൽ വില്ലേജിലെ കാഴ്ച.
ദുബായ് ഗ്ലോബൽ വില്ലേജിലെ കാഴ്ച.

രാജ്യങ്ങളുടെ പങ്കാളിത്തത്തിലും സന്ദർശകരുടെ എണ്ണത്തിലും റെക്കോർഡ് സൃഷ്ടിച്ചാണ് സമാപനം. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ഓർമകളുടെ ഫ്രെയിമിൽ ഒളിപ്പിക്കുന്ന ആഗോള ഗ്രാമത്തിലെ പുതിയ വിസ്മയങ്ങൾക്കായി ഇനി ആറു മാസത്തെ കാത്തിരിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com