ADVERTISEMENT

ദോഹ∙ഖത്തറിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ശക്തി പകരാൻ ഹമദ് തുറമുഖത്തെ സ്ട്രാറ്റജിക് ഫുഡ് സെക്യൂരിറ്റി ഫസിലിറ്റീസ് (എസ്എഫ്എസ്എഫ്) നിർമാണം പൂർത്തിയായി. 53 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന കേന്ദ്രം പ്രവർത്തന ഘട്ടത്തിലെത്തിയതായി നഗരസഭ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ ഡയറക്ടർ ഡോ.മസൗദ് ജറല്ല അൽമാരി വ്യക്തമാക്കി.

 

രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ സംവിധാനമായി പ്രവർത്തിക്കുന്ന എസ്എഫ്എസ്എഫ് കയറ്റുമതി, ഇറക്കുമതി, പുനർകയറ്റുമതി എന്നിവയുടെ വാണിജ്യ ഇടം കൂടിയായി മാറും. 2023-2030 ദേശീയ ഭക്ഷ്യ സുരക്ഷാ നയം അധികം താമസിയാതെ പ്രഖ്യാപിക്കും. ഭക്ഷ്യ സുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ പദ്ധതികളെ പിന്തുണക്കുന്നതാണ് പുതിയ കേന്ദ്രം.

 

മാത്രമല്ല ഹമദ് തുറമുഖത്തിന്റെ ശേഷിയേയും സൗകര്യങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. സംഭരണം, പാക്കിങ്, ട്രാൻസ്‌പോർട്ടേഷൻ, ഹാൻഡ്‌ലിങ് ഓപ്പറേഷൻസ് എന്നിവയ്ക്കുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുള്ള കേന്ദ്രം ഉന്നത ആഗോള നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com