ADVERTISEMENT

ദുബായ് ∙ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 ൽ ശ്രദ്ധയാകർഷിച്ച് ഷാർജ പവലിയൻ. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ, ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിന്നുള്ള 20 സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ ഭാഗമായി. വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിച്ചതിനോടൊപ്പം പുതിയ പദ്ധതികളും ഷാർജ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു.

sharjah-atm-2
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023ലെ ഷാർജ പവലിയൻ. ചിത്രം: ഷുറൂഖ്

വിനോദസഞ്ചാര മേഖലയിൽ സമഗ്രമായ സേവനങ്ങൾ നൽകുന്നതിന് വിദഗ്ധരായ ടൂർ ഗൈഡുകളെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയായ ‘റെഹ്‍ലാതി’ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു. മെലീഹ ആർക്കിയോളജിക്കൽ സെന്ററുമായി സഹകരിച്ച് 'എക്‌സ്‌പ്ലോർ ദി ഡെസേർട്ട് വിത്ത് റെഹ്‌ലാതി', പരിസ്ഥിതി-സംരക്ഷണ മേഖലാ അതോറിറ്റിയുമായി സഹകരിച്ച് 'എക്‌സ്‌പ്ലോർ നേച്ചർ വിത്ത് റെഹ്‌ലാതി', ഷാർജ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെറിറ്റേജുമായി ചേർന്ന് 'എക്‌സ്‌പ്ലോർ ഹെറിറ്റേജ് വിത്ത് റെഹ്‌ലാതി', ഷാർജ മ്യൂസിയം അതോറിറ്റിയുമായി ഒരുമിച്ച് ‘എക്‌സ്‌പ്ലോർ ഹിസ്റ്ററി വിത്ത് റെഹ്‌ലാതി‌’  എന്നിങ്ങനെ നാല് പ്രത്യേക പരിശീലന പരിപാടികളാണ് പുതിയ സംരംഭത്തിൽ ഉൾപ്പെടുന്നത്.

lux-al-jabal-resort
al-badayer-retreat
moon-retreat
lux-al-bidi-resort
khorfakkan-adventure
al-faya-retreat
nomad
mysk-kingfisher-retreat
lux-al-jabal-resort
al-badayer-retreat
moon-retreat
lux-al-bidi-resort
khorfakkan-adventure
al-faya-retreat
nomad
mysk-kingfisher-retreat

സന്ദർശകർക്ക് ഷാർജയിലെ വേറിട്ട വിനോദകേന്ദ്രങ്ങളുടെ യഥാർഥ അനുഭവം പ്രദാനം ചെയ്യുന്ന വെർച്വൽ റിയാലിറ്റി ടൂറുകൾ പവലിയനിൽ ഒരുക്കിയിരുന്നു. ഷാർജ ക്ലാസിക്കാർസ് മ്യൂസിയത്തിന്റെ പ്രദർശനവുമുണ്ട്. മേഖലയിലെ പ്രമുഖ വികസന, നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്), പുതിയ പദ്ധതികൾ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു. 

sharjah-atm-3
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023ലെ ഷാർജ പവലിയൻ. ചിത്രം: ഷുറൂഖ്

നിലവിലെ പദ്ധതികളുടെ പുരോഗതി അവതരിപ്പിച്ചതോടൊപ്പം ഖോർഫക്കാൻ കേന്ദ്രീകരിച്ചുള്ള പുതിയ വിനോദകേന്ദ്രവും സിഇഒ അഹ്മദ് അൽ ഖസീർ പ്രഖ്യാപിച്ചു. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) ഷുറൂഖ് പവലിയൻ വിദേശവിനോദസഞ്ചാരികളുടെയും പ്രവാസികളുടെയും ട്രാവൽ ഏജന്റുമാരുടെയും ശ്രദ്ധയാകർഷിക്കുന്നത് ഇത്  തുടർച്ചയായി 16–ാം തവണയാണ്.

sharjah-atm
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023ലെ ഷാർജ പവലിയൻ. ചിത്രം: ഷുറൂഖ്

English Summary : Sharjah displays futuristic tourism technologies at ATM 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com