ADVERTISEMENT
ഷാർജ∙ 5 വയസ്സുകാരി ഷാർജ മലീഹ ഫാമിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. മഗ്രിബ് നമസ്കാരത്തിനായി രക്ഷിതാക്കൾ പോയ സമയത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്നു മനസ്സിലാക്കിയ രക്ഷിതാക്കൾ നടത്തിയ തിരച്ചിലിൽ നീന്തൽകുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നീന്തൽ കുളത്തിലും ബിച്ചിലും കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് പൊലീസ് ഒട്ടേറെ തവണ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടി ഏതു രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com