ADVERTISEMENT

ദുബായ്∙ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ലളിതമായ 4 ചുവടുകൾ മാത്രം. www.iloe.ae എന്ന വെബ്സൈറ്റിൽ എളുപ്പത്തിൽ ഇൻഷുറൻസ് അംഗത്വം എടുക്കാം. ഓൺലൈനിൽ സാധിക്കാത്തവർക്ക് ഐഒഎൽഇ പൂൾസ് ആപ്, കിയോസ്ക്, ബിസിനസ് സർവീസ് സെന്റർ, അൽ അൻസാരി മണി എക്സ്ചേഞ്ച്, ബാങ്ക് ആപ്ലിക്കേഷൻ എന്നിവ വഴിയും ഇൻഷുറൻസിൽ ചേരാം.

Also read: ഓഫർ ലെറ്ററും കരാറും ഒന്നായിരിക്കണം; മാനദണ്ഡങ്ങൾ പാലിക്കാത്ത തൊഴിൽ കരാറുകൾക്ക് അംഗീകാരമില്ല

വെബ്സൈറ്റിൽ ഇൻഷുറൻസ് അംഗത്വം എടുക്കുന്ന രീതി:

∙ ലോഗ് ഇൻ ചെയ്യുക. സബ്സ്ക്രൈബ് ഹിയർ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക. 

∙ ഏതു മേഖലയിലാണ് ജോലി ചെയ്യുന്നതെന്നു തിരഞ്ഞെടുക്കുക. 

∙ തിരിച്ചറിയൽ നമ്പർ, ഫോൺ നമ്പർ, വെരിഫിക്കേഷൻ കോഡ് എന്നിവ നൽകുക. പണം അടയ്ക്കാൻ സൗകര്യപ്രദമായ തവണ തിരഞ്ഞെടുക്കുക. 

∙ ഇമെയിൽ നൽകുക.

∙ പണം അടയ്ക്കുക. 

ജൂൺ 30വരെ പിഴ കൂടാതെ പദ്ധതിയിൽ ചേരാം. ശമ്പളം 16000 ദിർഹത്തിൽ താഴെയുള്ളവർക്കും മുകളിലുള്ളവർക്കും രണ്ടു കാറ്റഗറിയാണുള്ളത്. 16000 ദിർഹത്തിൽ താഴെയുള്ളവർക്ക് 5 ദിർഹമാണ് മാസത്തിൽ പ്രീമിയം. വർഷം 60 ദിർഹം അടയ്ക്കാം. 10000 ദിർഹം ഇൻഷുറൻസായി ലഭിക്കും. 16000 ദിർഹത്തിൽ കൂടുതലുള്ളവർക്ക് മാസം 10 ദിർഹമാണ് പ്രീമിയം. വർഷത്തിൽ 120 ദിർഹം അടയ്ക്കണം.

ഇൻഷുറൻസ് തുകയായി 20000 ദിർഹം ലഭിക്കും. കുറ‍ഞ്ഞത് 12 മാസമെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കുന്നവർക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കു. ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകൾ, ഗാർഹിക ജോലിക്കാർ, താൽക്കാലിക ജോലിക്കാർ, 18 വയസ്സിൽ താഴെയുള്ള ജോലിക്കാർ, വിരമിച്ച ശേഷം മറ്റു ജോലികൾ ചെയ്യുന്നവർ എന്നിവരെയാണ് ഇൻഷുറൻസിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

3 മാസം വരെ

ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ നഷ്ടപരിഹാരം ലഭിക്കും. ശമ്പളത്തിന്റെ 60 ശതമാനമാണ് നഷ്ടപരിഹാരമായി ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com