ADVERTISEMENT

ദുബായ്∙ ദുർഘട കാലാവസ്ഥയിൽ അപകട മേഖലയിൽ വാഹനമോടിച്ചാൽ വൻ പിഴയെന്ന് ആഭ്യന്തര മന്ത്രാലയം. താഴ്‌വാരങ്ങളിലെ ഒഴുക്ക് കൂടിയ പ്രദേശങ്ങളിൽ വാഹനമോടിച്ചാൽ 2000 ദിർഹമാണ് പിഴ. വെള്ളം കുത്തിയൊലിച്ചൊഴുകുന്ന താഴ്‌വരകളിൽ വാഹനവുമായി പ്രവേശിച്ചാൽ പിഴയ്ക്കു പുറമെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.

ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് മാർക്കും രേഖപ്പെടുത്തും. മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകളിലും തോടുകൾക്ക് സമീപവും ഒത്തുകൂടുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തും. ഇവരുടെ ഡ്രൈവിങ് ലൈസൻസിൽ 6 ബ്ലാക്ക് മാർക്കും പതിക്കും. അടിയന്തര സാഹചര്യങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പുതിയ നിയമം.

മഴ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ സഹായത്തിന് എത്തുന്ന ആംബുലൻസ് തടസ്സപ്പെടുത്തുക, രക്ഷാ ദൗത്യത്തിനു തടസ്സമുണ്ടാക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 1000 ദിർഹമാണ് പിഴ. ഈ സാഹചര്യത്തിലും വാഹനങ്ങൾ 60 ദിവസത്തേക്കു പിടിച്ചെടുക്കും. ഡ്രൈവർക്ക് 4 ബ്ലാക്ക് മാർക്കും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com