ദുബായ്∙ കനത്ത ചൂടിനിടെ രാജ്യത്തു വിവിധ എമിറേറ്റുകളിൽ ഇടിയോടു കൂടി മഴ പെയ്തു. പല സ്ഥലങ്ങളിലും താപനിലയിൽ കുറവുണ്ടായി. അബുദാബി, ദുബായ്, റാസൽഖൈമ, ഫുജൈറ, ഷാർജ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. പ്രധാന തെരുവുകളിലും താഴ്‌വരകളിലും വെള്ളക്കെട്ടുണ്ടായി.
Also read: ആഗോള കണ്ടെയ്നർ പ്രകടന സൂചിക: എട്ടാമതായി ഹമദ് തുറമുഖം
മഴ പെയ്യുമ്പോൾ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം. വെള്ളപ്പൊക്ക പ്രദേശങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണം. കാലാവസ്ഥാ സംബന്ധമായ സുരക്ഷാ മുൻകരുതലുകൾ ലംഘിച്ചാൽ പിഴ ചുമത്തും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ അതാതു സമയങ്ങളിൽ പ്രദർശിപ്പിക്കുന്ന നിർദേശങ്ങൾ വാഹനമോടിക്കുന്നവർ പാലിക്കണം.
യാത്ര ആരംഭിക്കുന്നതിന് മുൻപ് വാഹനത്തിന്റെ ബ്രേക്ക്, ടയറുകൾ, ഹെഡ്‌ലൈറ്റുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തണം. വൈപ്പർ പ്രവർത്തനവും പരിശോധിക്കണം. മഴയത്ത് വാഹനമോടിക്കുമ്പോൾ മുന്നിലുള്ള വാഹനവുമായി സുരക്ഷാ അകലം ഇരട്ടിയാക്കണം. ഏറ്റവും സുരക്ഷിതമായ സാഹചര്യത്തിൽ മാത്രം ഓവർടേക്കിങ് നടത്തുക. ഹെഡ്‌ലൈറ്റുകൾ ഓണാക്കി മുന്നിലുള്ള വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക.