ADVERTISEMENT

ഖോർഫക്കാൻ ∙ ഖോർഫക്കാനിലെ ഷാർക് ദ്വീപിന് സമീപം രണ്ടു ഉല്ലാസ ബോട്ടുകൾ മറിഞ്ഞ് കടലിൽ വീണ ഏഴു ഇന്ത്യക്കാരെ യുഎഇ തീരദേശ സുരക്ഷാ സംഘം രക്ഷപ്പെടുത്തി. അപകടത്തിൽ ഒരു സ്ത്രീക്കും കുട്ടിക്കും പരുക്കേറ്റു. ഇവർ ഏത് സംസ്ഥാനക്കാരാണെന്നു വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Read also : 2000 രൂപ സ്വീകരിക്കാതെ മണി എക്സ്ചേഞ്ചുകൾ; ഗൾഫിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവര്‍ കുടുങ്ങി

സംഭവത്തെത്തുടർന്ന് അപകടസ്ഥലത്ത് പ്രത്യേക രക്ഷാപ്രവർത്തകരെ വിന്യസിച്ചു. ദേശീയ ആംബുലൻസിൽ ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. ആവശ്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അസ്ഥിരമായ കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. 

കഴിഞ്ഞ പെരുന്നാൾ അവധിക്കാാലത്ത് ഖോർഫക്കാനിൽ തന്നെ ഉല്ലാസ ബോട്ട് മറിഞ്ഞ് കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ (38) മരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തു. 16 പേരെ തീരദേശസുരക്ഷാ സേനയുടെ സഹായത്തോടെ ഷാർജ പൊലീസ് പ്രത്യേക സംഘം രക്ഷിച്ചതായും അധികൃതർ അറിയിച്ചിരുന്നു. 

സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുക, ജാഗ്രതയോടെ ബോട്ട് ഒാടിക്കുക, യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് അധികൃതർ ഉല്ലാസ ബോട്ട് കമ്പനികളോട് ആവശ്യപ്പെട്ടു. 

English Summary : Coast Guard rescues 7 Indians after pleasure boats capsize in Khor Fakkan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com