ADVERTISEMENT
അബുദാബി∙ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന 32-ാമത് അബുദാബി രാജ്യാന്തര പുസ്തകമേളയില്‍ മലയാളത്തില്‍ നിന്ന് ഡിസി ബുക്‌സും പങ്കെടുക്കുന്നു.സാഹിത്യകാരന്മാര്‍, നൊബേല്‍ സമ്മാനജേതാക്കള്‍, പുസ്തക പ്രസാധകര്‍ തുടങ്ങി പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി പുസ്തക മേളയുടെ ഭാഗമാകും. മലയാളത്തില്‍ നിന്ന് ജോസഫ് അന്നംകുട്ടി ജോസ് മേളയില്‍ പങ്കെടുക്കും. ഇൗ മാസം 27 നു ഉച്ചയ്ക്ക് ഒന്നിന് ഹാള്‍ നമ്പര്‍ 12 ലെ ബുർസ സ്റ്റേജിൽ  'ഒാഫ് ലവ്, ലുനസി ആന‍ഡ് ഡിസയർ' എന്ന വിഷയത്തില്‍ അദ്ദേഹം വായനക്കാരുമായി സംവദിക്കും. 28 ന് ഉച്ചയ്ക്ക് ഒന്നിന് ഷെഫ് വിക്കി രത്നാനി ഹാള്‍ നംമ്പര്‍ 12 ലെ വേൾഡ്സ് ക്യുയിസിൻസിൽ മഹാരാഷ്ട്രിയന്‍ പ്രോണ്‍ പുലാവിന്റെ രുചി ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തും. മലയാളത്തിലെ ഏറ്റവും പുതിയ പുസ്തകങ്ങള്‍, ബെസ്റ്റ് സെല്ലറുകള്‍ തുടങ്ങി എല്ലാ പുസ്തകങ്ങളും ഡിസി ബുക്‌സ് പവലിയനില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ അറബിക് ലാംഗ്വേജ് സെന്ററാണ് മേളയുടെ സംഘാടകര്‍. വിവിധ ഭാഷകളിലുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിലുള്ളത്. പുസ്തകമേള  28ന്  അവസാനിക്കും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com