പ്രോട്ടോക്കോളില്ല, സുരക്ഷാസേനയില്ല, ഗതാഗതക്കുരുക്കില്ല; യുഎഇ പ്രസിഡന്റ് കൂളാണ്

uae-president
SHARE

അബുദാബി∙ ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലെ പല പൊതുഇടങ്ങളിലും പ്രസിഡന്റിനെ കണ്ടവരുണ്ടാകും. ആളുകളിലൊരാളായി സുരക്ഷാ സേനകളുടെ അകമ്പടികളില്ലാതെ ഇടപെടുന്ന പ്രസിഡന്റ് നിരവധി തവണ സമൂഹമാധ്യമങ്ങളിലെ താരമായിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും അത്തരത്തിലുള്ള ഒരു വിഡിയോ ശ്രദ്ധനേടിയിരിക്കുകയാണ്. സാധാരണ പൗരന്മാരെ പോലെ റോഡിലൂടെ നടന്നു നീങ്ങുന്ന പ്രസിഡന്റാണ് വിഡിയോയിലുള്ളത്.  ഒപ്പം മറ്റൊരാളുമുണ്ട്.

uae-president-2

നോ ഗാർഡ്സ്, നോ പ്രോട്ടോകൾ,  നോ റോഡ്ബ്ലോക്സ് എന്നീ ക്യാപ്ഷനോടെയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹസ്സൻ സജ്വാനി എന്നയാളാണ് വിഡിയോ എടുത്തതും ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും. കമന്റ് ബോക്സ് നിറയെ പ്രസിഡന്റിനോടുള്ള ആദരവും സ്നേഹവുമാണ്. 

English Summary : Video of UAE President walking without security goes viral.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS