റിയാദ് ∙ വിദേശത്തു നിന്നെത്തിയ ഉംറ തീർഥാടകയായ യുവതിക്ക് മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ സുഖപ്രസവം. സിംഗപ്പൂരില്‍ നിന്നെത്തിയ 30 വയസ്സുകാരിയാണ് ഹറം പള്ളിയിലെ എമര്‍ജന്‍സി സെന്ററില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് മസ്‍ജിദുല്‍ ഹറമില്‍ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഹറം എമര്‍ജന്‍സി സെന്ററിലെ മെഡിക്കല്‍ സംഘം ഇവര്‍ക്ക് ആവശ്യമായ പരിചരണമൊരുക്കി. അധികം വൈകാതെ തന്നെ സാധാരണ പ്രസവത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‍തു.
പിന്നീട് തുടര്‍ പരിചരണത്തിനായി അമ്മയേയും കുഞ്ഞിനേയും മെറ്റേണിറ്റി ആൻഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി.
English Summary : Woman delivers baby in Masjidul Haram