ഐസിബിഎഫ് രാജ്യാന്തര തൊഴിലാളി ദിനാഘോഷം ഇന്ന്

SHARE

ദോഹ∙ വിസ്മയിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികളുമായി ഇന്ത്യൻ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനാഘോഷം ഇന്ന് വൈകിട്ട് ഏഷ്യൻ ടൗണിൽ നടക്കും.

രംഗ് തരംഗ് എന്ന തലക്കെട്ടിൽ വൈകിട്ട് 5 മുതൽ ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്ക് വേണ്ടിയാണ് ആഘോഷം നടത്തുന്നത്. 30 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുന്ന 5 കുറഞ്ഞ വരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികളെയും ഇന്ന് ആദരിക്കും.

ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് ആൻജലീന പ്രേമലത, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ പ്രതിനിധി, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരും ഖത്തറിലെ വിവിധ നൃത്ത ഗ്രൂപ്പുകളും ചേർന്നൊരുക്കുന്ന സംഗീത, നൃത്ത പരിപാടികൾ മികച്ച ദൃശ്യവിരുന്നൊരുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA