അബുദാബി∙ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് കലാവിരുന്നൊരുക്കുന്ന രാജ്യാന്തര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് മേളയ്ക്ക് ഇന്ന് അബുദാബിയിൽ തുടക്കം.
യാസ് ഐലൻഡിലെ ഡബ്ല്യൂ ഹോട്ടലിൽ നടക്കുന്ന അവാർഡ് നിശയിൽ സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, വിക്കി കൗശാല്‍, ഫറാഖാന്‍, രാജ് കുമാര്‍ റാവു, രാകുല്‍ പ്രീത് സിങ്, നോറ ഫത്തേഹി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അമിത് ത്രിവേതി, ബാദ് ഷാ, സുനീധി ചൗഹാന്‍ തുടങ്ങി വമ്പൻ താരനിര പങ്കെടുക്കും.
സംഗീതം, നൃത്തം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. സാംസ്‌കാരിക, ടൂറിസം വകുപ്പ്, മിറാൽ എന്നിവയുമായി സഹകരിച്ച് നടക്കുന്ന പരിപാടി നാളെ സമാപിക്കും.