മസ്‌കത്ത് ∙ മസ്‌കത്ത് നഗരസഭ സേവനങ്ങള്‍ ഇനി വാട്സാപ്പിലും. ജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനും പ്രധാന സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് മുഈന്‍ എന്ന വാട്സാപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മസ്കത്തിൽ സമാപിച്ച സാങ്കേതികവിദ്യാ പ്രദര്‍ശനമായ കോമക്‌സ് 2023ലാണ് ഇത് പുറത്തിറക്കിയത്.
നിലവില്‍ ട്രയല്‍ പതിപ്പാണ് ഇറക്കിയത്. അഞ്ച് പ്രധാന സേവനങ്ങളും സ്വയമേവയുള്ള പ്രതികരണവും മുഈന്റെ പ്രത്യേകതയാണ്. കെട്ടിട പെര്‍മിറ്റ് പുതുക്കല്‍, കമ്പനി റജിസ്‌ട്രേഷന്‍, പാര്‍ക്കിങ് ടിക്കറ്റ് റദ്ദാക്കല്‍ അഭ്യര്‍ഥനകള്‍, ഇലക്ട്രോണിക് സേവനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് നിലവില്‍ വാട്സാപ്പിലൂടെ ലഭിക്കുക.
മുനിസിപാലിറ്റിലുടെ മുപ്പതിലേറെ സേവനങ്ങള്‍ ലയിപ്പിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.