ADVERTISEMENT

ദോഹ ∙ ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. 

Read Also: 4 കോടി ദിർഹം കവർന്ന സർക്കാർ ജീവനക്കാരന് 25 വർഷം തടവ്

ഇന്നലെ മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ സർവീസ്. ദിവസവും രാവിലെ 8.40, ഉച്ചകഴിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റൈനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം.

ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിൽ 15 മുതലുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.  ബഹ്‌റൈന്റെ ഗൾഫ് എയർ വിമാനവും ഖത്തറിലേക്ക് പ്രതിദിനം ഒന്നിലധികം സർവീസുകൾ നടത്തും.

English Summary: qatar airways resumes service to bahrain thrice daily from june 15.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com