ദോഹ∙ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്കായുള്ള ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) രാജ്യാന്തര തൊഴിലാളി ദിനാഘോഷം, ലുസെയ്ൽ ബൊളെവാർഡിൽ ഫ്ലവർ ഷോ തുടങ്ങിയ വാരാന്ത്യ കാഴ്ചകൾ ഏറെ.
ഏഷ്യൻ ടൗണിൽ ഐസിബിഎഫിന്റെ രാജ്യാന്തര തൊഴിലാളി ദിനാഘോഷം. ഇന്ന് വൈകിട്ട് 5 മുതൽ. പ്രവേശനം സൗജന്യം. ലുസെയ്ൽ ബൊളെവാർഡിൽ ദർബ് ലുസെയ്ൽ ഫ്ലവർ ഫെസ്റ്റിവൽ ഇന്നു മുതൽ 27 വരെ. വൈകിട്ട് 7 മുതൽ രാത്രി 11വരെ.
പ്രവേശനം സൗജന്യം. കത്താറ കൾചറൽ വില്ലേജിലെ ബിൽഡിങ് 47 ലെ ഗാലറി 1, 2 എന്നിവിടങ്ങളിലായി വിഷ്വൽ ആർട് പ്രദർശനം-മലേഷ്യൻസ് ഇൻ ഖത്തർ. രാവിലെ 10 മുതൽ രാത്രി 10 വരെ.