ADVERTISEMENT

അബുദാബി∙ ദി എലിഫന്റ് സയീദ് ആൻഡ് ദ് ബിയർ, മൈ ട്രൂ ഫ്രണ്ട് എന്നീ രണ്ട് പുസ്തകങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളുടെ പരമ്പര പ്രസിദ്ധീകരിച്ച സ്വദേശി ബാലൻ സയീദ് അൽ മുഹൈരിക്ക് (4) ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന ബഹുമതി ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോർഡ്സ് നൽകി. രാജ്യാന്തര പുസ്തക മേളയുടെ സമാപന ദിവസമായിരുന്നു റെക്കോർഡ് നേട്ടം. മേളയിലെ സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെ ബൂത്തിൽ  ഗിന്നസ് സർട്ടിഫിക്കറ്റ് നൽകി സയീദ് അൽ മുഹൈരിയെ ആദരിച്ചു. പഠിക്കുന്ന കാര്യങ്ങൾ പ്രയോഗിക്കാൻ വായനയും എഴുത്തും തനിക്ക് വളരെ ഇഷ്ടമാണെന്ന് സയീദ് പറഞ്ഞു.  

Read Also: വമ്പൻ ഹിറ്റായി ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതി

സയീദിന്റെ ആദ്യ പുസ്തകമാണ് ദി എലിഫന്റ് സയീദ് ആൻഡ് ദ് ബിയർ.  ഇത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനെന്ന നിലയിൽ സയീദിന് ആദ്യത്തെ രാജ്യാന്തര പദവി നേടിക്കൊടുത്തു. രണ്ടാമത്തെ പുസ്തകം മൈ ട്രൂ ഫ്രണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള കഥയാണ് രണ്ട് പുസ്തകങ്ങളും പറയുന്നത്. ഏഴാം വയസ്സിൽ ദ്വിഭാഷാ പുസ്തകങ്ങളുടെ പരമ്പരയ്ക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകൻ എന്ന പദവി നേടുകയും ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്ത തന്റെ സഹോദരി അൽ ദാബി അൽ മുഹൈരിയിൽ നിന്നാണ് സയീദ് പ്രചോദനം ഉൾക്കൊണ്ടത്. 4 വർഷവും 289 ദിവസവും പ്രായമുള്ള സയീദ് അൽ മുഹൈരി പുസ്തക പരമ്പരയിലെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന പദവി നേടുന്നതിനുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചതായി അധികൃതർ പറഞ്ഞു.  

English Summary: 4 year old boy set new guinness world record for becoming the world's youngest author.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com