ഹജ് സീസണിൽ ജോലി ചെയ്യാൻ അവസരം ഒരുക്കി മന്ത്രാലയം

Mideast Saudi Arabia Hajj
SHARE

ജിദ്ദ ∙ ഹജ് സീസണിൽ ജോലി ചെയ്യാൻ സ്വദേശികൾക്കും പ്രവാസികൾക്കും അവസരം ഒരുക്കിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. ഹജ് സീസണിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികളും പ്രവാസികളും അവരുടെ സിവി (കരിക്കുലം വിറ്റായ്) അജീർ പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

സ്ഥാപനങ്ങളിലും ഹജ് സീസണിൽ ജോലി ചെയ്യാൻ അവസരമുണ്ട്. ഓരോരുത്തരുടേയും കഴിവുകൾക്കനുസരിച്ചുള്ള അനുയോജ്യമായ ജോലികൾ കണ്ടെത്താനാണ് സ്വന്തം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടത്. ഹജ് സീസണിൽ ജോലികൾ സംഘടിപ്പിക്കുന്നതിനും ഹജിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും സൗകര്യമൊരുക്കുന്നതിന്റേയും ഭാഗമായാണിത്. ഇതിലൂടെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും മന്ത്രാലയം ലക്ഷ്യം വയ്ക്കുകയാണ് ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS