ADVERTISEMENT

ദുബായ്∙ ഏഷ്യക്കാരനായ നിക്ഷേപകനെയും പെൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ 10 അംഗ സംഘത്തിന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവും 26.05 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. 

Also read: 6 മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ദുബായ് വീസക്കാർക്ക് പ്രവേശനാനുമതിയില്ല

2022 ജൂലൈയിൽ ദുബായ് സിലിക്കൺ ഒയാസിലെ വില്ലയിൽനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 26.05 ലക്ഷം ദിർഹം മൂല്യം വരുന്ന 7 ലക്ഷം ഡിജിറ്റൽ കറൻസി നിർബന്ധപൂർവം കവർച്ചാ സംഘത്തിലെ ഒരാളുടെ നാട്ടിലെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.

 

പ്രതികളിൽ 6 പേരുടെ സാന്നിധ്യത്തിലും 4 പേരുടെ അഭാവത്തിലുമാണ് വിധി പുറപ്പെടുവിച്ചത്. 7 ഏഷ്യൻ, 3 യൂറോപ്യൻ വംശജരായ പ്രതികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com