ADVERTISEMENT

റിയാദ് ∙ സൗദി വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ ‘ബഹിരാകാശത്തേയ്ക്ക് സൗദി’ എന്ന പ്രമേയമുള്ള ഒരു സ്മാരക മുദ്ര പുറത്തിറക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) സൗദി സ്പേസ് കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയമാണ് മുദ്ര പുറത്തിറക്കിയത്.

 

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിൽ യാത്രക്കാരുടെ പാസ്‌പോർട്ടിൽ മുദ്ര പതിപ്പിക്കാൻ സീൽ ലഭ്യമാകും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സൗദി  ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും നടത്തിയ ചരിത്രപരമായ ദൗത്യത്തിന്റെ ഭാഗമാണ് മുദ്ര.

English Summary : Saudi launches special stamp on passports in honour of ISS mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com