ADVERTISEMENT

ദുബായ് ∙ ഏറ്റവും പുതിയ ടെക്നോളജി അറിയാനും പുത്തൻ ഗാഡ്ജറ്റുകൾ സ്വന്തമാക്കാനും ഇഷ്ടമുള്ള വ്യക്തിയാണ് മനു. അബുദാബിയിൽ ഐടി മാനേജരായി ജോലി ചെയ്യുമ്പോഴാണ് ജീവിതത്തിലെ മറ്റൊരു അധ്യായമായ വിവാഹക്കാര്യം വന്നത്. കല്യാണത്തെ കുറിച്ച് ചിന്തിച്ചപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട മാട്രിമോണിയൽ വെബ്സൈറ്റായ എംഫോർമാരിയാണ് മനുവും കുടുംബവും തിരഞ്ഞെടുത്തത്. 

Read also : വിവാഹത്തിനു വഴികാട്ടാൻ എംഫോർമാരി; ദുബായിലുള്ളവർക്ക് മികച്ച ഓഫറുകൾ, ഇതാണ് അവസരം

ആ തിരഞ്ഞെടുപ്പ് പൂർണമായും ശരിയായിരുന്നുവെന്നു തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. എംഫോർമാരിയിൽ റജിസ്റ്റർ ചെയ്ത് അധികം വൈകാതെ മനുവിന്റെ മനസ്സിനിണങ്ങിയ പങ്കാളിയായി ശ്രീദേവി വന്നു ചേർന്നു. ഇപ്പോൾ ഇരുവരും സന്തോഷം നിറ‍ഞ്ഞ ദാമ്പത്യ ജീവിതം ആസ്വദിക്കുന്നു. 

ടെക്നോളജിയെയും ഗാഡ്ജറ്റുകളും ഇഷ്ടപ്പെടുന്ന മനു തന്റെ ഒഴിവു സമയങ്ങൾ പുതിയ പാചക പരീക്ഷണത്തിനും മറ്റുള്ളവർ അധികം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ താൽപര്യപ്പെട്ട വ്യക്തിയാണ്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കിടയിലും പുതിയ ടെക് വിശേഷങ്ങളും അഭിപ്രായങ്ങളും പങ്കുവച്ച് ‘ടെക് മാൻ’ ആയി ജീവിച്ചകാലം. പങ്കാളിയെ കുറിച്ചും മനുവിന് ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. യാത്ര ഇഷ്ടപ്പെടുന്ന എന്തിനും ഒപ്പം നിൽക്കുന്ന ഒരാളെയായിരുന്നു മനുവിന്റെ മനസ്സിൽ. എംഫോർമാരിയിൽ റജിസ്റ്റർ ചെയ്ത്, ഒടുവിൽ ശ്രീദേവിയിലെത്തി മനുവിന്റെ ആ അന്വേഷണം. 

കേരളത്തിൽ ജനിച്ചു വളർന്ന ശ്രീദേവി എല്ലാവർക്കും പ്രിയപ്പെട്ടവളും വളരെവേഗം എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്ന പെൺകുട്ടിയുമായിരുന്നു. വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്ന ശ്രീദേവി സൈക്കോളജിയിൽ ബിരുദാന്തര ബിരുദം നേടിയിട്ടുണ്ട്. ശ്രീദേവിയ്ക്കും തന്റെ പങ്കാളിയെ കുറിച്ച് ചില കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. ജീവിതത്തെ സ്നേഹിക്കുന്ന അത് ആഘോഷമാക്കുന്ന ഒരാളെയായിരുന്നു ശ്രീദേവി തിരഞ്ഞിരുന്നത്. എംഫോർമാരി വഴി മനു ശ്രീദേവിയുടെ ജീവിതത്തിലേക്കു കടന്നുവന്നു. വിവാഹത്തോടെ ആരംഭിച്ച പ്രണയകഥയുമായി ഇരുവരും സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. 

Manu-and-Sreedevi

ഇതുപോലെ ഒരു പങ്കാളിയെ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ദുബായിലുള്ളവർക്ക് മുന്നിൽ എംഫോർമാരി വീണ്ടും നേരിട്ടെത്തുകയാണ് ജൂൺ മൂന്ന്, നാല് തിയതികളിൽ. ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ പങ്കാളിയെ തേടാൻ എംഫോർമാരി സഹായിക്കും. മികച്ച ഓഫറുകളോടെ എംഫോർമാരിയുടെ വിവിധ പാക്കേജുകൾ ഈ ദിവസങ്ങളിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 (വാട്ട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com