ADVERTISEMENT

അബുദാബി∙ അമുസ്‌ലിങ്ങളുടെ ആരാധനാലയങ്ങൾ സംബന്ധിച്ച കരട് ഫെഡറൽ നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്‌എൻസി) അംഗീകാരം നൽകി. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. ഫ്രീ സോണുകളിൽ സ്ഥിതി ചെയ്യുന്നവ ഉൾപ്പടെ രാജ്യവ്യാപകമായി ഇത്തരം എല്ലാ സ്ഥലങ്ങൾക്കും ഇത് ബാധകമായിരിക്കും. അബുദാബി പാർലമെന്റ് ആസ്ഥാനത്ത് എഫ്‌എൻസി സ്പീക്കർ സഖർ ഗോബാഷിന്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന സമ്മേളനത്തിലായിരുന്നു നിയമത്തിന് അംഗീകാരം.  

Read Also: ദുബായിൽ മരുന്നുകൾ ‘പറന്നെത്തും’; ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം വിജയം

രാജ്യത്തെ മുസ്‌ലിം ഇതര വിഭാഗങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവ പരിശോധിക്കുന്നതിനും തരംതിരിക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിക്കാനും കരട് നിയമം നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ ശുപാർശകളെ അടിസ്ഥാനമാക്കി സമിതിയുടെ ഘടന, പ്രവർത്തന സംവിധാനം, മറ്റ് ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് യുഎഇ മന്ത്രിസഭ തീരുമാനിക്കും. 

റിപ്പോർട്ടിലെ വ്യവസ്ഥകൾ 

∙ഡ്രാഫ്റ്റ് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ, യോഗ്യതയുള്ള അധികാരി ആരാധനയ്ക്കായി മുറികൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും ആവശ്യകതകളും നടപടിക്രമങ്ങളും നിർണയിക്കുന്നു.  

∙ ആരാധനാലയത്തിന് നിയമപരമായ പദവി നൽകുന്ന അന്തിമ ലൈസൻസ് യോഗ്യതയുള്ള അതോറിറ്റി നൽകുന്നു.  

∙ നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി, ഓരോ ആരാധനാലയവും ഒരു പ്രാദേശിക ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കണമെന്ന് നിർദ്ദിഷ്ട നിയമം ആവശ്യപ്പെടുന്നു.  

നിയമം ലംഘിച്ചാൽ  30 ലക്ഷം ദിർഹം വരെ പിഴ

കരട് നിയമം അനുസരിച്ചുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കി അപേക്ഷ നൽകണം. ബന്ധപ്പെട്ട അതോറിറ്റിയിൽനിന്ന് അന്തിമ ലൈസൻസ് ലഭിച്ച ശേഷമേ പ്രവർത്തിക്കാവൂ. ആരാധനാലയത്തിന്റെ പേരിൽ പ്രാദേശിക ബാങ്കിൽ അക്കൗണ്ട് തുറക്കണം. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ഒരു ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരും. പുതിയ നിയമം നടപ്പിലാക്കാൻ 6 മാസത്തെ സാവകാശം നൽകും.  ആവശ്യമെങ്കിൽ 6 മാസം വീതം മൊത്തം 3 തവണകളായി പരമാവധി 2 വർഷം വരെ കാലാവധി നീട്ടി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com