ADVERTISEMENT

ഷാർജ∙ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചതിനു പിന്നാലെ അപകടസ്ഥലത്ത് നിന്ന് ഒാടിരക്ഷപ്പെട്ട കാർ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഷാർജ വ്യവസായ മേഖല നാലിന് സമീപമുള്ള കിങ് ഫൈസൽ സ്ട്രീറ്റിൽ വച്ചാണ് അപകടമുണ്ടായത്. അപകടം നടന്നതിനു പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്

വെഹിക്കിൾ ട്രാക്കിങ് സംവിധാനങ്ങളുടെയും സ്മാർട്ട് ക്യാമറകളുടെയും സഹായത്തോടെയാണ് അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും ഇതോടെ ഡ്രൈവർ രണ്ട് കുറ്റകൃത്യങ്ങൾ ചെയ്തതായും ഷാർജ പൊലീസ് പറഞ്ഞു. 

arrest-sharjah

റോഡ് ക്രോസ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും സീബ്രാ ക്രോസിങ് ഉപയോഗിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു റോഡ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി നിയമലംഘകർക്കെതിരെ കർശനമായ നിയമം നടപ്പാക്കും. അപകടങ്ങൾ ഒഴിവാക്കാനും ജീവൻ രക്ഷിക്കാനും എമിറേറ്റിലെ റോഡുകളിലെ വേഗപരിധി പാലിക്കാനും വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary : Sharjah police arrested man who ran over a woman and fled scene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com