ADVERTISEMENT

ദുബായ്∙ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അവരെ സജ്ജരാക്കാന്‍ അലന്‍ ഓവര്‍സീസ് ആറു ജിസിസി രാജ്യങ്ങളില്‍ ടാലന്റെക്‌സ് ഓവര്‍സീസ് 2024 ആരംഭിച്ചു. നിര്‍ണായകമായ മത്സര പരീക്ഷകളും പ്രവേശന പരീക്ഷകളും എഴുതാനാഗ്രഹിക്കുന്ന  വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായാണ് രാജ്യാന്തര തലത്തിലുള്ള പരീക്ഷ രൂപകല്‍പന ചെയ്തിരിക്കുന്നത്.  

 

2019ല്‍ ആരംഭിച്ചത് മുതല്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് പ്രമുഖ ടെസ്റ്റ് പ്രെപ് പരിശീലനം നല്‍കാനും കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനും അലന്‍ ഓവര്‍സീസ് മുന്‍പന്തിയിലാണെന്ന് അധികൃതർ പറഞ്ഞു. ഈ വര്‍ഷാദ്യം ഒമാനില്‍ ഒരു അക്കാദമിക് സെന്ററും കുവൈത്തില്‍ രണ്ട് അധിക കേന്ദ്രങ്ങളും ആരംഭിച്ചതോടെ അലന്‍ ഓവര്‍സീസ് അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു. 

 

‘ടാലന്റെക്‌സ് ഓവര്‍സീസ്’ ഈ വര്‍ഷം ഒക്ടോബര്‍ 27ന് യുഎഇ, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ നിയുക്ത പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതാണ്.

 

ഇക്കൊല്ലം വിദ്യാര്‍ത്ഥികള്‍ക്ക് 8.8 ദശലക്ഷം ദിര്‍ഹം വരെയുള്ള സ്‌കോളര്‍ഷിപ്പുകളും 8,89,000 ദിര്‍ഹം വരെയുള്ള എക്‌സ്‌ക്‌ളൂസിവ് ക്യാഷ് പ്രൈസുകളും ലഭിക്കാന്‍ മത്സരിക്കാം. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അലന്‍ ഓവര്‍സീസിലെ വിവിധ കോഴ്‌സുകള്‍ക്കായി സ്‌കോളര്‍ഷിപ് തുകയുടെ 90% വരെ ഉപയോഗിക്കാം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അധിക നേട്ടങ്ങളില്‍ അവരുടെ പ്രകടനത്തിന്റെ തത്സമയ മത്സര വിശകലനം, സൗജന്യ സൈക്കോ മെട്രിക് ടെസ്റ്റ്, പ്രത്യേക മത്സര വിജയ സൂചിക എന്നിവ ഉള്‍പ്പെടുന്നു. ഓവർസീസ് മാനേജിങ് ഡയറക്ടര്‍ കേശവ് മഹേശ്വരി,  സീനിയര്‍ വൈസ് പ്രസിഡന്റ് പങ്കജ് ബിര്‍ള എന്നിവർ  സംബന്ധിച്ചു.

 

English Summary: Alan Overseas with Talentex Overseas Exams in GCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com