ഫുജൈറ∙ കേരള മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്തൊൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം പ്രസിഡൻ്റ് അഡ്വ.ഗഫൂർ. പി. ലില്ലീസ് അനുസ്മരണ പ്രഭാഷണം നടത്തി.
കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴിവേലിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി, ട്രഷറർ സുധീർ തെക്കേക്കര , ആക്ടിങ് സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, ലോക കേരള സഭാംഗം സൈമൺ സാമുവേൽ, സുജിത്ത് എന്നിവർ പ്രസംഗിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ഗഫൂർ പി. ലില്ലിസിനെ യോഗത്തിൽ അനുമോദിച്ചു.