പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ പിഴയും ഉത്തരവാദിത്തവും രക്ഷിതാക്കൾക്ക്‌

child-drive-car
Representative Image. Photo credit : Tomas Urbelionis/ Shutterstock.com
SHARE

ദോഹ∙പ്രായപൂർത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുതെന്ന് നിർദേശം. പ്രായപൂർത്തിയാകാത്ത കുട്ടികൾ തെറ്റായ തരത്തിലാണ് വാഹനം ഓടിക്കുന്നത്. പതിമൂന്നും പതിന്നാലും വയസ്സുള്ള കുട്ടികൾക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധമില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പൊലീസിലെ ബോധവൽക്കരണ-വിദ്യാഭ്യാസ വകുപ്പ് ഓഫിസർ മിതെബ് അലി അൽ ഖഹ്താനി വ്യക്തമാക്കി.

ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധമില്ലാതെ ചെറുപ്രായത്തിലുള്ള കുട്ടികൾ വാഹനം ഓടിക്കുമ്പോൾ അപകടങ്ങൾക്കു കാരണമാകുമെന്ന് മാത്രമല്ല പൊതുപണം നശിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന എല്ലാ ഗതാഗത ലംഘനങ്ങൾക്കുമുള്ള പിഴത്തുക അടയ്ക്കാനും അപകടങ്ങൾക്കുമുള്ള  ഉത്തരവാദിത്തവും രക്ഷിതാക്കൾക്ക് മാത്രമായിരിക്കും.

ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുമ്പോൾ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നതെന്നും അൽ ഖഹ്താനി ഓർമപ്പെടുത്തി.

English Summary: Ministry warns against letting minors drive without license.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS