ദുബായ്∙ ലോക വേദികളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടി ഇന്ത്യയുടെ അന്തസ്സുയർത്തിയ കായികതാരങ്ങളുടെ മാനത്തിനു വില പറയുന്നവരെ തുറങ്കലിലടക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ഓര്‍മ ആവശ്യപ്പെട്ടു.
മാസങ്ങളായി നീതിക്കായി തെരുവിൽ പോരാടുന്ന കായിക താരങ്ങളെ അപമാനിക്കുന്ന നിലപാടാണ് ഭരണകൂടവും അനുകൂലികളും എടുത്തു പോരുന്നത്. കായിക രംഗത്തെ പ്രധാനപ്പെട്ട പദവികളിലിരിക്കുന്ന ഭരണാനുകൂലികൾ നീതിക്കായി കേഴുന്നവരെ അപമാനിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും ഓർമ സെൻട്രൽ കമ്മറ്റി അഭിപ്രായപ്പെട്ടു