ദുബായ്∙ കാസർകോട് നിവാസികളെ കാണാൻ കാസർകോട് മണ്ഡലം ലോകസഭ എംപി രാജ്മോൻ ഉണ്ണിത്താൻ നായിഫ് സൂഖിൽ എത്തി. എം. പിയായി തിരഞ്ഞെടുത്തതിനു ശേഷം ആദ്യമായി ദുബായിലെത്തിയ രാജ് മോൻ ഉണ്ണിത്താന് നായിഫ് സൂഖിൽ പ്രവർത്തിക്കുന്ന കാസർകോടുകാരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇൻകാസ്, കെഎംസിസി നേതാക്കളോടൊപ്പം സൂഖിലെത്തുകയായിരുന്നു.
ഇൻകസ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. ആഷിക്ക് തൈക്കണ്ടി, ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി, ബി .എ. നാസർ, ഹൈദർ തട്ടത്തായത്ത്, അഡ്വ. ഫിറോസ്, ഹരീഷ് മേപ്പാട്, റഫീഖ് പട്ടേൽ, കോൺഗ്രസ് നേതാവ് ജമാൽ, ഷൈജു അമ്മാനപ്പാറ, നൂറുദ്ദീൻ, കെഎംസിസി നേതാക്കളായ സലാം കന്യാപ്പാടി, അനീസ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.